Wednesday, June 2, 2021

ഏകദിന കൗൺ സിലിംങ്

              കോവിഡ്-19 ൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നിരവധി കുട്ടികൾ മാനസിക സംഘർഷം അനുഭവിക്കുന്നതായ സാഹചര്യത്തിൽ എ സ് .സി / എ സ് .ടി വിഭാഗം കുട്ടികൾ ,ഊരുവിദ്യാ കേന്ദ്രങ്ങളിലെ കുട്ടികൾ ,റസിഡൻഷ്യൽ ഹോസ്റ്റലിലെ കുട്ടികൾ മുതലായവരെ കേന്ദ്രീകരിച്. സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കിയ പദ്ധതിയാണ് ഏകദിന കൗൺസെല്ലിംങ്.ഇതിൻറെ ഭാഗമായി വണ്ടൂർ ബി ആ ർ സി യുടെ കീഴിൽ ഇത്തരം മാനസിക സംഘർഷം നേരിടുന്ന അപ്പർ പ്രൈമറി ,സെക്കൻഡറി ,ഹൈ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 11ന് ജി യു പി എ സ് ചോക്കാട് വെച്ചും സെപ്റ്റംബർ 14 ന് ജി യു പി എ സ് പെടയന്താൾ സ്കൂളിൽ വെച്ച് നടത്തി 2 ദിവസമായി നടന്ന കൗൺസെല്ലിംങിൽ ൪൦ ഓളം കുട്ടികൾ പങ്കെടുത്തു കൗൺസെല്ലിംങിന് ശ്രീ ജിഷ എം (സൈക്കോ സോഷ്യൽ കൗൺസിലർ )എന്നിവർ നേതൃത്വം നൽകി.

മെഡിക്കൽ ക്യാമ്പ്

              എസ്.എസ്.കെ ആഭിമുഖ്യത്തിൽ വണ്ടൂർ ബി ആ ർ സി യുടെ കീഴിൽ മാനസിക -ശാരീരിക വെല്ലുവി ളികൾ നേരിടുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ 2020-21 വർഷത്തെ മെഡിക്കൽ ക്യാമ്പ് വണ്ടൂർ ബി ആ ർ സി യിൽ വെച്ച് ഒക്ടോബർ 14 മുതൽ തുടക്കം കുറിച്ചു. പരിശോധന ക്യാമ്പ് 14 / 10 / 2020 മുതൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കമ്പോടുകൂടി ബി ആ ർ സി യിൽ തുടക്കം കുറിച്ചു.ക്യാമ്പിന്റെ ഔപചാരിക ഉദ്‌ഘാടനം ബി പി സി ശ്രീ.മനോജ് എം നിർവഹിച്ചു പരുപാടിയിൽ ഐ ഇ ഡി സി ട്രൈയ്നർ ശ്രീ .മുജീബ് റഹ്മാൻ എം ,ട്രൈയ്നർഷൈജി ടി മാത്യു സ്പെഷ്യൽ എ ജ്യു കേ റ്റർ എന്നിവർ സന്നിതരായി.ക്യാമ്പിന് ഓർത്തോ ഡോക്ടർ ശ്രീ ഹരീഷ് നേതൃത്വം വഹിച്ചു.ബി ആ ർ സി ക്ക് കീഴിയിലെ 7 പഞ്ചായത്തുകളിലെ വിവിധ സ്കൂളിൽ നിന്ന് 70 ഓളം വിദ്യാർത്ഥികൾക്കുള്ള HI ,VI ,ID ക്യാമ്പുകൾ ഒക്ടോബർ 19 ,20 ,21 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ചുനടന്നു .

ഹയർസെക്കണ്ടറി ഏകജാലക സംവിധാനം



             സംസ്ഥാനത്തെ ഹയർസെക്കണ്ടറി ഏകജാലക പ്രേവേശനം, കോവിഡ്-19 ൻറെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിലാണ്. വണ്ടൂർ ബി.ആർ.സിക്ക് കീഴിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി ബി.ആർ.സിക്ക് കീഴിലെ 7 പഞ്ചായത്തുകളിലും ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചു. എല്ലാ കേന്ദ്രങ്ങളിലും ട്രൈയ്നർമാർ,സി.ആർ.സി.സിമാർ,ആർ.ടിമാർ,സ്കൂളിലെ അദ്ധ്യാപകർ എന്നിവർ ഓൺലൈൻ പ്രേവേശനത്തിന് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി.

Wednesday, January 6, 2021

ഫസ്റ്റ് ബെൽ ; ഓൺലൈൻ ക്ലാസ്



              കോവിഡ് -19 പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ ജൂൺ 1 മുതൽ ഓൺലൈൻ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടി 35 പഠന കേന്ദ്രങ്ങൾ ആരംഭിച്ചു..
             ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട 7 പഞ്ചായത്തുകളിലായി 9 ടി വി യും അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ 10 ടി വി യും വിതരണം ചെയ്തു.

Monday, February 10, 2020




ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട 7 പഞ്ചായത്തുകളിലെ തെരഞ്ഞുടുത്ത ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിശീലനം നൽകി.സമഗ്ര ശിക്ഷാ കേരള 'മൊഴി' രക്ഷാകർതൃ പരിശീലനം എന്ന പേരിൽ നടത്തുന്ന ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾ,ലഭ്യമാവുന്ന വിവിധ ആനുകൂല്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം .

             വണ്ടൂർ പാലിയേറ്റീവ് ഹാളിൽ നടന്ന പരിപാടി ബി.പി.ഒ ഷൈജി ടി മാത്യു ഉദ്‌ഘാടനം ചെയ്തു.യൂസഫ് മദാരി,കെ.ഷബ്‌ന, ഫിറോസ് എന്നിവർ സംസാരിച്ചു.ടി.കെ അബ്ദുൽ ഷുക്കൂർ ,എം മുജീബ് റഹ്മാൻ ,രശ്മി,ജംഷീല എന്നിവർ ക്ലാസ്സെടുത്തു

Friday, November 8, 2019

ഗണിതവിജയം ബി.ആർ.സി തല പരിശീലനം



ഗണിതത്തിലെ അറിവുനിർമ്മാണം ഉറപ്പാക്കും വിധം ഗണിത പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന ഗണിത വിജയം പരിപാടിക്ക് ബി.ആർ.സി യിൽ തുടക്കമായി.ബി.പി.ഒ ഷൈജി ടി മാത്യു പരിപാടിയുടെ  ഉദ്ഘാടനം നിർവഹിച്ചു.ബി.ആർ.സി ട്രെയ്നർ അബ്ദുസ്സലാം വി.സി അധ്യക്ഷത വഹിച്ചു .വണ്ടൂർ ബി.ആർ.സിക്ക് കീഴിലെ 58 സ്കൂളുകളിലെ 3, 4 ക്ലാസ്സിലെ അധ്യാപകർക്കാണ് പരിശീലനം  നൽകുന്നത്. ആർ.പി മാരായ  രഘു വി.കെ, സൗമ്യദാസ്, വിനുരാജ്,മുനവിർ ഫൈറൂസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Tuesday, October 29, 2019

"പാട്ട് പാടാം,പാഠം പഠിക്കാം"


സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നാലാം ക്ലാസ്സിലെ പരിസരപഠനം  പാഠഭാഗങ്ങൾ കവിതാ രൂപത്തിലാക്കി കുട്ടികൾക്ക് പഠനം ഉല്ലാസമാക്കാൻ പാട്ടുകൾ എഴുതിയ ജി.എൽ.പി.എസ് ശാന്തിനഗർ സ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി.രമണി ടീച്ചറെ ബി.ആർ.സി ആദരിച്ചു.ചടങ്ങിൽ പാഠഭാഗത്തിന്റെ പൂർണ്ണരൂപത്തിലുള്ള പാട്ടുകൾ അടങ്ങിയ സിഡിയുടെ  പ്രകാശനം കാളികാവ് ഗ്രാമപഞ്ചായത് ആക്ടിങ് പ്രസിഡന്റ് ശ്രീമതി.അസ്മാബി നിർവഹിച്ചു. കാളികാവ് ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഹാരിസ് അധ്യക്ഷത വഹിച്ചു.ബി.പി.ഒ ഷൈജി ടി മാത്യു സ്വാഗതം പറഞ്ഞു.ജി.എൽ.പി.എസ് ശാന്തിനഗർ സ്കൂളിലെ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ ആമുഖ പ്രസംഗം നടത്തി.  തുടർന്ന് പാഠഭാഗങ്ങൾ പാട്ടുകളാക്കാൻ സംഗീതം ആലപിച്ച വൈഷ്ണവി, സുചിത്ര, സാധിക,ദേവപ്രിയ, ദൃശ്യ എന്നിവർക്ക് ബി.ആർ.സി യുടെ ഉപഹാരം സമർപ്പിച്ചു.