ഉല്ലാസം 2015

വണ്ടൂര്‍ ബി.ആര്‍.സി ഭിന്നശേഷിയുളള കുട്ടികള്ക്ക് കളികുട്ടം ക്യാന്പിന്റെ ഭഗമായി ഉല്ലാസം 2015 എന്ന പേരില് വിനോദ യാത്ര നടത്തി.വണ്ടൂര്‍ സബ്ബ് ജില്ലയില് ശാരിരികവും മാനസികവുമായ അവശത അനുഭവിക്കുന്ന 38 കുട്ടികളും,വീല് ചെയറിന്റെ സഹായത്തോടെ മാത്രം ചലനം സാധ്യമാകുന്ന 2 കുട്ടികളും,കുടാതെ 15 രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘമാണ് പലക്കാട് ടിപ്പുവിന്റെ കോട്ട,മലന്പുഴ തുടങ്ങിയ സ്ഥലങ്ങളില് വിനോദ യാത്ര നടത്തിയത്. മലന്പുഴയില് വെച്ച് ഫ്ലവര് ഷോയുടെ ഭാഗമായി നടത്തിവരുന്ന മലന്പുഴ ഫെസ്റ്റ് 2015 ല് ഗാനം ആലപിച്ച് ജി.എച്ച് എസ്സ് നീലഞ്ചേരി സ്കൂളിലെ ഫര്ഹാന് എന്ന വിദ്ധ്യാര്ത്ഥിക്ക് സമ്മാനവും സെര്ട്ടിഫിക്കറ്റും ലഭിച്ചു. പ്രത്യോക പരിഗണന അര്ഹിക്കുന്ന ഇത്തരം കുട്ടികളോട് കൂടെയുള്ള വിനോദയാത്ര പലര്ക്കും വേറിട്ട അനുഭവമായി. ഈ കുട്ടികളില് ഉണ്ടാക്കിയ സന്തോഷം അവരുടെ രക്ഷിതാകള്ക്കും അധ്യാപകര്ക്കും സന്തോഷം നല്കുന്നതായിരുന്നു ഉല്ലാസം 2015 വിനോദ യാത്ര.







No comments:

Post a Comment